Sorry, you need to enable JavaScript to visit this website.

യമനിൽ മാർക്കറ്റിൽ ഹൂതി ഷെൽ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

സൻഅ- യമനിൽ ഇറാൻ അനുകൂല ഹൂതി മലീഷികൾ മാർക്കറ്റ് കേന്ദ്രീകരിച്ചു നടത്തിയ ഷെൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ പ്രവിശ്യയായ സഅദയിലെ അൽ താബിതിലെ മാർക്കറ്റിലാണ് ഹൂതികൾ ആക്രമണം നടത്തിയതെന്ന് യമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ ഇറയാനിഅറിയിച്ചു. ഹൂതികളാണ് സംഭവത്തിനു പിന്നിലെന്ന് അറബ് സഖ്യ സേനയും  സ്ഥിരീകരിച്ചിട്ടുണ്ട്. യമൻ പൗരന്മാരോടും  അൽ താബിത് ഗോത്ര വർഗ്ഗക്കാരോടുമുള്ള കടുത്ത വിദ്വേഷമാണ് ഹൂതികളെ ഇതിനു പ്രേരിപ്പിച്ചതെന്നു സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. അൽ താബിത് ഗോത്രകാരും ഹൂതികൾക്കെതിരെ നിലപാടുകളുള്ളവരാണ്. കത്യുഷ ഇനത്തിൽ പെട്ട റോക്കറ്റുകളാണ് മാർക്കറ്റിനു നേരെ  ഹൂതികൾ വിക്ഷേപിച്ചത്. 

Latest News