Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ യാചകർക്ക് കടുത്ത ശിക്ഷ വരുന്നു; വിദേശികളെ നാടുകടത്തും

റിയാദ് - യാചക വൃത്തിയിലേർപ്പെട്ട് പിടിയിലാകുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരടു നിയമം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് തയാറാക്കുന്നു. അംഗീകാരത്തിനായി കരടു നിയമം വൈകാതെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. സ്വദേശികളായ യാചകർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമത്തിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. വിദേശികൾക്ക് ഒരു വർഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കുമേർപ്പെടുത്തും. നിയമലംഘനം വീണ്ടും ആവർത്തിക്കുന്നവർക്കും യാചകവൃത്തി നടത്തുന്ന സംഘടിത സംഘത്തിലെ അംഗങ്ങൾക്കും കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. യാചകവൃത്തിക്ക് പ്രേരിപ്പിക്കുന്നവർക്കും ഇതിന് ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവർക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കും. 
യാചകവൃത്തിയിലൂടെ സമ്പാദിക്കുന്ന പണവും വസ്തുവകകളും കണ്ടുകെട്ടുന്നതിനും നിയമം അനുശാസിക്കുന്നു. ഇങ്ങനെ പിടിച്ചെടുക്കുന്ന പണവും നിയമ ലംഘകരിൽനിന്ന് ഈടാക്കുന്ന പിഴയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിൽ സ്ഥാപിക്കുന്ന പ്രത്യേക നിധിയിൽ അടയ്ക്കും. യാചകവൃത്തി ചെറുക്കുന്നതിനുള്ള പദ്ധതികൾക്കു വേണ്ടി നിധിയിലെ പണം വിനിയോഗിക്കും. യാചകർക്കെതിരായ കേസുകൾ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും കരടു നിയമം വ്യക്തമാക്കുന്നു. 
പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിനു വേണ്ടി യാചിക്കുന്നതും മറ്റുള്ളവരിൽനിന്ന് പണം നേടുന്നതിനു വേണ്ടി കൃത്രിമ മുറിവുകളും വൈകല്യങ്ങളും പരിക്കുകളുമുണ്ടാക്കുന്നതും മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും അനുകമ്പ നേടുന്നതിനും കുട്ടികളെ ചൂഷണം ചെയ്യുന്നതും യാചകവൃത്തിയായി കരടു നിയമം കണക്കാക്കുന്നു. തൊഴിൽ ചെയ്യാൻ കഴിയാത്തവരും വൈകല്യങ്ങളും രോഗങ്ങളുമുള്ളവരുമാണെങ്കിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും യാചകവൃത്തി നടത്തുന്നവരെയും നവസാങ്കേതിക വിദ്യകളും സാമൂഹിക മാധ്യമങ്ങളും വഴി യാചകവൃത്തി നടത്തുന്നവരെയും യാചകരായി നിയമം പരിഗണിക്കും. എല്ലാ തരത്തിലുള്ള യാചകവൃത്തിയും ചെറുക്കാനും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിടുന്ന നിയമം യാചകവൃത്തി വ്യാപനത്തിന് തടയിടുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും യാചകവൃത്തി സാമൂഹിക, സുരക്ഷാ, സാമ്പത്തിക മേഖലകളിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുകയും ചെയ്യുന്നു. 
യാചക വൃത്തിയിലേർപ്പെട്ട് ആദ്യമായി പിടിയിലാകുന്ന സൗദി പൗരന്മാരുടെ സാമ്പത്തിക, സാമൂഹിക സ്ഥിതിഗതികൾ പഠിക്കുന്നതിന് അവരുടെ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ആഭ്യന്തര, തൊഴിൽ-സാമൂഹിക മന്ത്രാലയങ്ങൾ ഇത്തരക്കാരുടെ പ്രശ്‌നം പഠിച്ച് ആവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കും. യാചകവൃത്തി ആവർത്തിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പു വാങ്ങിയും രണ്ടാമതും പിടിയിലാകുന്ന പക്ഷം ശിക്ഷ ലഭിക്കുമെന്ന കാര്യം അറിയിച്ചും സൗദി പൗരന്മാരെ വിട്ടയക്കും. 
യാചകവൃത്തി നടത്തി ആദ്യമായി പിടിയിലാകുന്ന, ഇഖാമയുള്ള വിദേശികൾക്കെതിരെ ഇഖാമ, തൊഴിൽ നിയമങ്ങൾ അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കും.
 രണ്ടാമതും യാചകവൃത്തി നടത്തി പിടിയിലാകുന്ന പക്ഷം ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുമെന്ന് മുന്നറിയിപ്പ് നൽകിയും യാചകവൃത്തി നടത്തില്ല എന്നതിന് രേഖാമൂലം ഉറപ്പു വാങ്ങിയും ഇവരെ വിട്ടയക്കും. ഇഖാമ, തൊഴിൽ നിയമലംഘകരും ഹജ്, ഉംറ വിസക്കാരുമായ യാചകരെ സൗദിയിൽ നിന്ന് നാടുകടത്തും. യാചകരെ കുറിച്ച പരാതികൾ സ്വീകരിക്കലും സ്വദേശി, വിദേശി യാചകരെ പിടികൂടലും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയാണെന്ന് കരടു നിയമം വ്യക്തമാക്കുന്നു. 

 

Latest News