Sorry, you need to enable JavaScript to visit this website.

പള്ളിക്കുള്ളില്‍ കൊലപാതകം: പ്രതിക്ക് വധശിക്ഷ

അല്‍ഐന്‍- രണ്ടുവര്‍ഷം മുമ്പ് പള്ളിക്കുള്ളില്‍ ഒരാളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. അറബ് പൗരനാണ് പ്രതി.
2017 മാര്‍ച്ചിലായിരുന്നു സംഭവം. വീട്ടിനടുത്ത പള്ളിയില്‍ ഇരുന്നാളെ നിരവധി തവണ പ്രതി വെടിവെക്കുകയായിരുന്നു.
വീട്ടില്‍നിന്ന് ഇറങ്ങിയതുമുതല്‍ ഇയാളെ പിന്തുടര്‍ന്ന പ്രതി പള്ളിയുടെ ഗേറ്റിന് മുന്നില്‍ കാത്തിരുന്നു. എല്ലാവരും പള്ളിയില്‍നിന്ന് പുറത്തിറങ്ങിയെന്ന് ഉറപ്പായ ശേഷം അകത്തുകടന്ന് വെടിവെക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതി പിന്നീട് അല്‍ ഐന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങള്‍മൂലമുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിയമവിരുദ്ധമായി സംഘടിപ്പിച്ച തോക്കുപയോഗിച്ചായിരുന്നു കൊല.

 

Latest News