റാസല്‍ഖൈമ ഫ്രീട്രേഡ് സോണ്‍ മുന്‍ മേധാവിക്ക് പത്തുവര്‍ഷം തടവ്

അബുദാബി- റാസല്‍ ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോറിറ്റിയുടെ മുന്‍ സി.ഇ.ഒ ഉസാമ അല്‍ ഉമരിക്ക് അഴിമതിക്കേസില്‍ 10 വര്‍ഷം തടവ്. 21.3 ലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പാണ് ഇദ്ദേഹം നടത്തിയതെന്നാണ് കേസ്.
വ്യാജ കമ്പനിയുണ്ടാക്കിയായിരുന്നു ഇദ്ദേഹത്തിന്റെ തട്ടിപ്പ്. ഹോട്ടലുകള്‍ വാടകക്ക് കൊടുക്കുന്നതായി കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മുന്‍ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ റഹീം മിര്‍സാഖിനും മൂന്നു വര്‍ഷം തടവുശിക്ഷ കിട്ടി.
തട്ടിയെടുത്ത സംഖ്യ ഇവര്‍ തിരിച്ചു നല്‍കണം. കൂടാതെ തുല്യ തുക പിഴയായി അടക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest News