ഭാവി പ്രവചിക്കുന്ന വിശുദ്ധ പശു; ചിത്രങ്ങള്‍ പങ്കുവെച്ച് റോബര്‍ട്ട് വദ്ര

ന്യൂദല്‍ഹി- ഇന്ത്യയുടെ നാനാത്വവും വൈവിധ്യവുമാണ് തന്റെ രാജ്യസ്‌നേഹത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. ഫെയ്‌സ് ബുക്കില് നല്‍കി കുറിപ്പിനൊപ്പം ഭാവി പ്രവചിക്കുന്ന പശുവിന്റെ ചിത്രവുംഅദ്ദേഹം പോസ്റ്റ് ചെയ്തു.
വിസ്മയിപ്പിക്കുന്ന ഈ നാടിന്റെ ഭാഗമായതില്‍ അത്യധികം ആനന്ദമുണ്ട്.  ഇന്ത്യയിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ പുതുമയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും, അവിടെ കാണുന്നവരെ സഹായിക്കൂ, നിഷ്‌കളങ്കമായ ചിരിയിലൂടെയും റോസാപുഷ്പങ്ങളിലൂടെയും അവര്‍ നന്ദി പ്രകടിപ്പിക്കും.
അത്തരത്തില്‍ കണ്ടുമുട്ടിയ, നമ്മുടെ ചോദ്യങ്ങള്‍ക്ക് തലകുലുക്കി മറുപടി നല്‍കുന്ന ഒരു വിശുദ്ധപശുവിന് നമ്മുടെ ഭാവിയെക്കുറിച്ച് പറയാനാവും-വദ്ര പറഞ്ഞു.  
അലങ്കരിച്ച ഒരു പശുവിന്റെ ചിത്രമാണ് വദ്ര പോസ്റ്റു ചെയ്തിരിക്കുന്നത്. കുട്ടികള്‍ പൂക്കള്‍ സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.

 

 

Latest News