പത്തനംതിട്ട ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

പത്തനംതിട്ട- നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.  മുത്താരമ്മന്‍ കോവിലിനടുത്ത് കൃഷ്ണ ജ്വല്ലറിയില്‍ വൈകിട്ട് അഞ്ചേകാലോടെയാണു സംഭവം.  ജ്വല്ലറി ജീവനക്കാരന്‍ സന്തോഷിന് പരിക്കേറ്റു.
ഇതര സംസ്ഥാന സംഘമാണ് ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു. അഞ്ചംഗ സംഘമാണു മോഷണം നടത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു കവര്‍ച്ചയെന്നും പോലീസ് പറയുന്നു.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

 

Latest News