ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ ഇന്ത്യന്‍ കുടുംബം മോഷ്ടിച്ചു; വൈറലായി വിഡിയോ

ന്യൂദല്‍ഹി- ഇന്ത്യന്‍ കുടുംബം ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത് കൈയോടെ പിടികൂടി.
ഇന്തോനേഷ്യയിലെ ബാലി സന്ദര്‍ശിക്കാനെത്തിയ ടൂറിസ്റ്റുകളെ പിടികൂടിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹോട്ടല്‍ ബാത്ത് റൂമിലെ സോപ്പ് പെട്ടി പോലും കടത്താന്‍ ശ്രമിച്ച കുടംബം പിടിയിലായപ്പോള്‍ അതിനൊക്കെ വില നല്‍കാമെന്ന് പറയുന്നു. ഇവര്‍ റൂം വെക്കേറ്റ് ചെയ്തപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു.  ബാഗുകള്‍ പരിശോധിച്ച സെക്യൂരിറ്റി ജീവനക്കാര്‍ മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെടുത്തു. പോലീസിനെ വിളിക്കരുതെന്ന് സ്ത്രീകളും ഇവരോടൊപ്പമുള്ള പുരുഷനും കേണപേക്ഷിക്കുന്നതും കേള്‍ക്കാം.

രാജ്യത്തിനു നാടക്കേടുണ്ടാക്കിയ ഇവര്‍ തിരിക എത്തിയാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ശിക്ഷിക്കണമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രതികരിച്ചു. ഇവര്‍ ഇന്ത്യയില്‍ എത്രമാത്രം കളവുകള്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് മറ്റു ചിലരുടെ ചോദ്യം.

 

Latest News