Sorry, you need to enable JavaScript to visit this website.

ദുരന്ത നിവാരണ രംഗത്ത് സഹായവുമായി യന്ത്രമനുഷ്യന്‍

ദുബായ്- യു.എ.ഇ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ത്രീ ഡി യന്ത്രമനുഷ്യന്‍ ദുരന്തനിവാരണ മേഖലകളില്‍ അടക്കം അപകടകരമായ ദൗത്യങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തകരെ സഹായിക്കും.
സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനും സംശയാസ്പദമായ രീതിയില്‍ കാണുന്ന ബാഗുകളും മറ്റും പരിശോധിക്കാനും സമാനമായ മറ്റ് ദൗത്യങ്ങള്‍ക്കും ഫലപ്രദമായി ഈ യന്ത്രമനുഷ്യനെ ഉപയോഗിക്കാം. ആറുമാസം കൊണ്ടാണ് ത്രീ ഡി യന്ത്രമനുഷ്യനെ നിര്‍മിച്ചത്. കട്ടിയുള്ളതും നേര്‍ത്തതുമായ വസ്തുക്കള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ച് ഗവേഷണം കൂടുതല്‍ ഫലപ്രദമാക്കുകയാണ് വിദ്യാര്‍ഥികള്‍.
91,815 ദിര്‍ഹമാണ് റോബോട്ടിന്റെ നിര്‍മാണച്ചെലവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഫാദി നജ്ജാര്‍ പറഞ്ഞു. മോഷന്‍ സെന്‍സറുകള്‍ ധരിക്കുന്ന ആള്‍ക്ക് യന്ത്രമനുഷ്യനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സെന്‍സറുകള്‍ ധരിച്ചിരിക്കുന്ന ആളുടെ ചലനങ്ങള്‍ക്കനുസരിച്ച് യന്ത്രമനുഷ്യനും ചലിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

 

Latest News