അബുദാബി മികച്ച സാംസ്‌കാരിക വിനോദ കേന്ദ്രം

അബുദാബി- ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും. ട്രാവല്‍ വെബ്‌സൈറ്റായ സ്‌കൈ സ്‌കാനറാണ് അബുദാബിയെ തെരഞ്ഞെടുത്തത്. ഇറ്റലിയിലെ ഫ്‌ളോറന്‍സിന് ശേഷമാണ് പട്ടികയില്‍ അബുദാബിയുടെ സ്ഥാനം.
ഗള്‍ഫ്‌മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും അബുദാബി തിേയറ്ററുമെല്ലാം സന്ദര്‍ശകരുടെ പ്രിയകേന്ദ്രങ്ങളാണ്. ഇതോടൊപ്പം ലോക കലാസൃഷ്ടികളുടെ സംഗമ കേന്ദ്രമായ ലൂവ്‌റ് അബുദാബി മ്യൂസിയവും അബുദാബിയെ സന്ദര്‍ശകരുടെ ഇഷ്ടയിടമാക്കി മാറ്റുന്നു.
ഖസ്ര്‍ അല്‍ ഹൊസനും അല്‍ ഐനിലെ പൈതൃക നഗരവുമെല്ലാം അബുദാബിയെ സാംസ്‌കാരിക വിനോദ സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്നതായി വിനോദ സഞ്ചാര സംസ്‌കാര വകുപ്പ് സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു. വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കലയിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങള്‍ തേടി അബുദാബിയിലെത്തുന്ന ലോക സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News