കോഴിക്കോട് തൊണ്ടയാട് ബസ് തലകീഴായി മറിഞ്ഞു; 23 പേർക്ക് പരിക്ക്

കോഴിക്കോട്- തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു.  രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടരഞ്ഞി  കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ടയാട് സിഗ്‌നലിന് സമീപം ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് എതിർവശത്തേക്ക് മറിയുകയായിരുന്നു. മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തിൽ വരികയായിരുന്നുവെന്നും ഇതിൽ രണ്ടാമത്തെ ബസാണ് അപകടത്തിൽപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവർഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.
 

Latest News