Sorry, you need to enable JavaScript to visit this website.

ഗോഡൗണുകളില്‍ കവര്‍ച്ച: റിയാദില്‍ ഒമ്പത് വിദേശികള്‍ പിടിയില്‍

റിയാദ്- ഗോഡൗണുകളില്‍നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കവരുന്നത് പതിവാക്കിയ ഒമ്പതംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ബംഗ്ലാദേശുകാരാണ്.
30 ലക്ഷം റിയാലിന്റെ കവര്‍ച്ചകള്‍ നടത്തിയതായി അന്വേഷണത്തിനിടെ സംഘം സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.

 

Latest News