കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 75 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ഇന്നലെ അബൂദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍ലെന്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം വിളയില്‍ സ്വദേശി ത്വല്ഹത്തില് നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
ഇയാളുടെ ബാഗിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്റെ അകത്ത് സ്വര്‍ണ കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഓവന്റെ ട്രാന്‍സ്ഫോര്‍മര്‍ നീക്കം ചെയ്ത് ഇവിടെ 18 സ്വര്‍ണ ബിസ്ക്കറ്റുകള്‍ ഒളിപ്പിക്കുകയായിരുന്നു. 2,216 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇവക്ക് മാര്‍ക്കറ്റില്‍ 75,67,640 രൂപ വില ലഭിക്കും. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ 2.60 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.






