ദുബായില്‍നിന്ന് ഗോ എയര്‍ വെള്ളിയാഴ്ച മുതല്‍ കണ്ണൂരിലേക്ക്

ദുബായ്- ഉത്തര മലബാറില്‍നിന്നുള്ള പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിലയില്‍ ദുബായില്‍നിന്നു കണ്ണൂരിലേക്ക് ഗോ എയര്‍ പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. യു.എ.ഇ സമയം പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന ജി8–57 വിമാനം ഇന്ത്യന്‍ സമയം രാവിലെ 5.35ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഗോ എയറിന്റെ ജി8–58 ആദ്യ വിമാനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് യു.എ.ഇ സമയം രാത്രി 10.30 ന് ദുബായിലെത്തിച്ചേരും.
335 ദിര്‍ഹം മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് രാജ്യാന്തര ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.
ഭാവിയില്‍ ഷാര്‍ജയില്‍നിന്നും  കണ്ണൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ ഗവണ്‍മെന്റിനോടും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോടും അദ്ദേഹം നന്ദി അറിയിച്ചു.

 

Latest News