ഭോപാല്‍-മധ്യപ്രദേശില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനല്‍ നിയമ ഭേതഗതി ബില്‍ പാസാക്കുന്നതിനിടെയാണ് രണ്ട് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. കാര്‍ണാടകത്തില്‍ ബിജെപി സഖ്യ സര്‍ക്കാരിനെ വീഴ്ത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
'ഞങ്ങള്‍ ന്യൂനപക്ഷത്തിന്റെ ആള്‍ക്കാരാണെന്നും ഏതു നിമിഷവും സര്‍ക്കാര്‍ താഴെ വീഴുമെന്നുമാണ് ബിജെപി എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇന്ന് നിങ്ങളുടെ രണ്ട് എംഎല്‍എമാര്‍ ക്രിമിനല്‍ നിയമ ഭേദഗതി ബില്ലില്‍ ഞങ്ങള്‍ക്ക് അനുല്‍കൂലമായി വോട്ട് ചെയ്തിരിക്കുന്നു'. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.