ദുബായ്- രാജ്യത്തിന്റെ പേരിലെ ആദ്യ അക്ഷരത്തില്‍ത്തന്നെ പുതിയ ഡൊമെയ്ന്‍ (വെബ്‌സൈറ്റിന്റെ പേര്) ഉണ്ടാക്കി ചരിത്രം കുറിച്ച യു.എ.ഇ സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ മലയാളം ഉള്‍പ്പെടെ നൂറ്റിപ്പത്തിലേറെ ഭാഷകളില്‍ സര്‍ക്കാരിന്റെ സേവന വിവരങ്ങള്‍ ലഭ്യമാകും.
പോര്‍ട്ടലില്‍ മറ്റു ഭാഷകള്‍ എന്ന വിഭാഗത്തിലേക്ക് പോയാലാണ് ഈ സൗകര്യം ലഭിക്കുക. യു.എ.ഇയില്‍ ഇരുനൂറോളം രാജ്യക്കാര്‍ അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗത്തിനും സ്വന്തം ഭാഷയില്‍ തന്നെ വിവരങ്ങളറിയാന്‍ ഈ പോര്‍ട്ടല്‍ വഴി ഇനി സാധിക്കും.
ഇന്ത്യയില്‍നിന്ന് ബംഗാളി, ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നട, മറാത്തി, പഞ്ചാബി, സിന്ധി, തെലുഗു, ഉറുദു തുടങ്ങിയ ഭാഷകളും പോര്‍ട്ടലില്‍ ഇടംപിടിച്ചിട്ടുണ്ട്. യു.എഇ എന്ന് അടിച്ചാല്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാണ്.