ദുബായ്- ദുബായില്‍നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രാസമയം എട്ടുമിനുട്ടായി കുറച്ചുകൊണ്ട് പുതിയ റോഡ് ഗതാഗതത്തിനായി തുറക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്‌സ് റോഡിനെയും ബന്ധിപ്പിക്കുന്ന രീതിയില്‍ നവീകരിച്ച പുതിയ 12 കിലോമീറ്റര്‍ റോഡ് ബുധനാഴ്ച തുറക്കും.
ദുബായ്-ഷാര്‍ജ യാത്ര മാത്രമല്ല ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ റോഡിലേക്കുള്ള യാത്രാസമയവും ട്രിപ്പോളി റോഡ് വികസന പദ്ധതി തുറക്കുന്നതോടെ കുറയും. നിലവില്‍ പതിനൊന്ന് മിനിറ്റാണ് ഇരു റോഡുകളും തമ്മിലുള്ള യാത്രാസമയം, ഇത് നാല് മിനിറ്റായി ചുരുങ്ങും. പുതിയ റോഡ് വഴി മണിക്കൂറില്‍ 2000 വാഹനങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് എമിറേറ്റ്‌സ് റോഡിലേക്ക് സഞ്ചരിക്കാം. ഇത് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഗതാഗതം പത്ത് ശതമാനം വരെ കുറയ്ക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ അല്‍ തായര്‍ പറഞ്ഞു.
ഇരുവശങ്ങളിലേക്കുമായി മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് ഒരേസമയം, സഞ്ചരിക്കാവുന്ന റോഡ് സംവിധാനമാണ് ഇത്. അല്‍ അമര്‍ദിഅല്‍ ഖവനീജ് റോഡിനും അല്‍ അവീര്‍ റാസ് അല്‍ ഖോര്‍ റോഡിനും സമാന്തരപാതയായി ഇതുമാറും.






