Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ചൈനീസ് സര്‍വകലാശാലയുടെ ബഹുമതി

അബുദാബി- ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ചൈനയിലെ സിങ്ഹ്വ സര്‍വകലാശാലയുടെ ഓണററി പ്രൊഫസര്‍ഷിപ്പ് സമ്മാനിച്ചു.
ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ പുത്തന്‍ ആശയങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളും യു.എ.ഇ-ചൈന ബന്ധം ശക്തമാക്കുന്നതില്‍ കൈക്കൊണ്ട നിലപാടുകളും അദ്ദേഹത്തെ ആദരവിന് അര്‍ഹനാക്കുന്നതായി സിങ്ഹ്വ സര്‍വകലാശാലയുടെ പ്രസിഡന്റ് ക്യൂ യോങ് പറഞ്ഞു.
സിങ്ഹ്വ സര്‍വകലാശാലയുടെ ബഹുമതി  അഭിമാനം പകരുന്നതാണെന്നും ലോകത്തിലെ ഏറ്റവും പ്രാചീനമായ ഒരു ശാസ്ത്രസര്‍വകലാശാലയില്‍നിന്നാണ് താന്‍ വരുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

 

Latest News