ജിദ്ദയില്‍ മരിച്ച കണ്ണൂര്‍ സ്വദേശി സലീമിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജിദ്ദ- ജിദ്ദയില്‍ നിര്യാതനായ കണ്ണൂര്‍ ചക്കരക്കല്ല് പുതുവാച്ചേരി സ്വദേശി സലീം പാറയിലിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച മഗ്രിബ് നമസ്‌കാരത്തിന്  ശേഷം ശറഫിയ അല്‍ റയാന്‍ ക്ലിനിക്കിന് പിന്‍വശമുള്ള റമദാന്‍ മസ്ജിദില്‍  മയ്യിത്ത് നമസ്‌കാരം നടക്കും. സൗദി അറേബ്യന്‍ എയര്‍ ലൈന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വ്യാഴം രാവിലെ  10.30നു  നാട്ടില്‍ എത്തിക്കുമെന്ന്‌ കെ.എം.സി.സി നേതാവ് എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.

പുതുവാച്ചേരി പാറയില്‍ അബ്ദുല്‍  അസീസിന്റെ മകന്‍ മുഹമ്മദ് സലീം (41) പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ച കിംഗ് അബ്ദുല്‍ അസീസ് യുനിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  
16 വര്‍ഷമായി ജിദ്ദയിലുള്ള  ഇദ്ദേഹം ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മാതാവ്: ജമീല. ഭാര്യ: ഷഫീന. മക്കള്‍: ജാസ്മിന്‍, ലത്തീഫ്. സഹദരന്മാര്‍: നൗഷാദലി, മുഹമ്മദ് അസ്ലം, നാസര്‍ (മൂന്നുപേരും ജിദ്ദയില്‍ ബിസിനസ്), മുഹമ്മദ് ഫൈസല്‍ (ബിസിനസ് കണ്ണൂര്‍), പരേതനായ ലത്തീഫ്.

 

 

Latest News