മസ്‌കത്ത്- ദേശീയ നവോഥാന ദിനം ആഘോഷിച്ച് ഒമാന്‍. ഗ്രാമ നഗര ഭേദമില്ലാതെ, സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഒമാന്‍ നവോഥാന ദിനം കൊണ്ടാടി. സ്വദേശികളും വിദേശികളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം വിവിധ ഇടങ്ങളിലെ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു. ഒമാന്റെ പരമ്പരാഗത നൃത്ത, സംഗീതങ്ങളോടെയായിരുന്നു സലാലയില്‍ സന്ദര്‍ശകരെ വരവേറ്റത്.
അവധി ദിനമായതിനാല്‍ സലാലയില്‍ നിരവധി പേര്‍ ആഘോഷത്തിനെത്തി. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. ടൂറിസം ഫെസ്റ്റിവലിലേക്കും സന്ദര്‍ശകര്‍ ഒഴുകിയെത്തി. സലാലയിലെ നഗരസഭാ സ്‌റ്റേഡിയത്തിലേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെത്തിയത്. ഖരീഫ് കാലത്തോടനുബന്ധിച്ച് ദോഫാര്‍ നഗരസഭയും ടൂറിസം മന്ത്രാലയവും സംയുക്തമായി നടത്തുന്ന ഫെസ്റ്റിവല്‍ കാണാന്‍ ആയിരങ്ങളാണ് ദിനേന എത്തുന്നത്.






