സൗദി അപകീർത്തിക്കേസ്; പ്രതിക്ക് മൂന്നു വർഷം തടവ്

കുവൈത്ത് സിറ്റി - സൗദി അറേബ്യയെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അപകീർത്തിപ്പെടുത്തിയ കേസിൽ കുവൈത്തി ആക്ടിവിസ്റ്റ് മുഹമ്മദ് ഖാലിദ് അൽഹാജിരിക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. മുഹമ്മദ് അൽഹാജിരിയെ മൂന്നു വർഷം തടവിന് നേരത്തെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും ശരിവെച്ചു. 
ഈ വിധിയാണ് പരമോന്നത കോടതി തിങ്കളാഴ്ച ശരിവെച്ചത്. കേസിൽ മാസങ്ങൾക്കു മുമ്പ് മുഹമ്മദ് അൽഹാജിരിയെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. 

Latest News