ദുബായ്- പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ക്രീക്കിലേക്ക് പതിച്ച കാര്‍ പോലീസ് പുറത്തെടുത്തു. ഗിയര്‍ പാര്‍ക്കിംഗിലേക്ക് മാറ്റാനും ഹാന്റ്‌ബ്രെയിക്ക് ഉപയോഗിക്കാനും ഡ്രൈവര്‍ മറന്നതിനെ തുടര്‍ന്നാണ് കാര്‍ ക്രീക്കിലേക്ക് വീണത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ദുബായ് പോലീസിലെ കടല്‍ രക്ഷാ വിഭാഗം മേധാവി ലഫ്. കേണല്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു.
രണ്ട് മിനിറ്റിനകം സ്ഥലത്തെത്തിയ ആറ് നാവികര്‍ വെള്ളത്തില്‍ മുങ്ങി കാറില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. പോലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.