കര്‍ണാടക സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടില്‍ പരാജയം (99-105)

ബംഗളൂരു- കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പരാജയപ്പെട്ടു.  99 പേര്‍ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 105 പേര്‍  എതിര്‍ത്തു. കര്‍ണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളില്‍ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍
കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
ബംഗളൂരുവില്‍ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  സ്വതന്ത്രരുടെ ഫ് ളാറ്റിനടു സമീപം ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനു പിന്നാലെയാണിത്.

 

Latest News