Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ ഭീതി വിതച്ച യുവതിയ്ക്ക്  യാത്രാ വിലക്കും വന്‍ പിഴയും 

ലണ്ടന്‍-വിമാനം പറക്കുന്നതിനിടെ മറ്റു യാത്രക്കാരില്‍ ഭീതിയുണ്ടാക്കും വിധത്തില്‍ അക്രമം അഴിച്ചുവിട്ട യുവതിക്ക് 75 ലക്ഷം രൂപ പിഴ. 25കാരിയായ യുവതിയെ ഇനിയൊരിക്കലും വിമാന യാത്ര ചെയ്യാനാവത്ത വിധം വിലക്കുകയും ചെയ്തു. യുകെയില്‍നിന്നും തുര്‍ക്കിയിലേക്ക് തിരിച്ച ജെറ്റ് 2 ഡോട്‌കോം വിമാനത്തില്‍ ജൂണ്‍ 22നായിരുന്നു സംഭവം ഉണ്ടായത്.
വീല്‍ചെയറിലുള്ള മുത്തശ്ശിയോടൊപ്പമാണ് ഷോലെ ഷെയിന്‍ എന്ന യുവതി വിമാനത്തില്‍ യാത്രക്കെത്തിയത്. വിമാനം യാത്ര  ആരംഭിച്ചതോടെ യുവതി വിമാനത്തിന്റെ എമര്‍ജെന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് വിമാനത്തിലെ ജീവനക്കാര്‍ തടഞ്ഞതോടെ യുവതി ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. എമര്‍ജെന്‍സി വാതിലിന് സമീപത്ത് ക്യാബിന്‍ ക്രൂ മെമ്പര്‍മര്‍ ഇല്ലായിരുന്നു എങ്കില്‍ വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമായിരുന്നു. അത്രത്തോളം വേഗത്തിലായിരുന്നു യുവതിയുടെ പ്രവൃര്‍ത്തി.
പിന്നീട് കോക്പിറ്റിലേക്ക് ഇടിച്ചുകയറാനായി ശ്രമം. വിമാനത്തിലെ മറ്റുയാത്രക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അലറി വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഞാന്‍ എല്ലാവരെയും കൊല്ലും എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. ഇതാണ് യുവതിക്ക് കര്‍ശന വിലക്ക് തന്നെ ഏര്‍പ്പെടുത്താന്‍ കാരണം.

Latest News