മസ്‌കത്ത്- വിവിധ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു. ഇവരില്‍ 88 പേര്‍ വിദേശികളാണ്.
ജൂലൈ 23 ന് ഒമാന്റെ നാല്‍പത്തൊമ്പതാം നവോഥാന ദിനമാണ്. ആധുനിക ഒമാനിലേക്ക് ചുവടുവെച്ച ബ്ലെസ്സ്ഡ് റിനൈസന്‍സ് മാര്‍ച്ച് സുല്‍ത്താന്‍ ഖാബൂസ് 49 വര്‍ഷം മുമ്പ് നയിച്ചതിന്റെ ഓര്‍മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടത്.