സര്‍ഗാത്മക നഗരങ്ങളുടെ കൂട്ടത്തില്‍ ഷാര്‍ജയും

ഷാര്‍ജ- ലോകത്ത് ഏറ്റവും സര്‍ഗാത്മകതയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ ഷാര്‍ജ. ഷാര്‍ജ നഗരത്തിലെ ചിരപുരാതന സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഷാര്‍ജ ബിനാലെ, മഴക്കാടുകള്‍, വിവിധ ഫിലിം ഫെസ്റ്റിവലുകള്‍ എന്നിവയാണ് ഷാര്‍ജക്ക് ഈ പദവി നേടിക്കൊടുത്തത്.
മെക്‌സിക്കോ, ബെല്‍ഗ്രേഡ്, ദക്കാര്‍, ബാങ്കോക് എന്നിവയാണ് ബിബിസി പരമ്പരയില്‍ ഇടംപിടിച്ച മറ്റ് സര്‍ഗാത്മക നഗരങ്ങള്‍. പുരാതന സംസ്‌കൃതിനിലനിര്‍ത്തി ആധുനിക വികസനത്തിലേക്ക് കുതിക്കുന്ന നഗരമെന്നാണ് ഷാര്‍ജയെ ബിബിസി വിശേഷിപ്പിച്ചത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ  ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകള്‍ ശൈഖ ഹൂര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഷാര്‍ജയുടെ പൈതൃക ഇടങ്ങളെ മികച്ചതാക്കുന്നത്.
ഷാര്‍ജയിലെ ലോക ശ്രദ്ധ നേടിയ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈഖ ഹൂര്‍ അല്‍ ഖാസിമി നേതൃത്വം നല്‍കുന്ന ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഷാര്‍ജ പുസ്തകമേളയും ലോക പ്രസിദ്ധമാണ്.

 

 

Latest News