മനാമ - ബഹ്‌റൈന്‍ മാധ്യമപ്രവര്‍ത്തകയും നടിയുമായ സ്വാബ്‌രീന്‍ ബൂറശീദ് നിര്യാതയായി. 34 വയസായിരുന്നു. മസ്തിഷ്‌കത്തില്‍ മൂന്നു ട്യൂമറുകള്‍ ബാധിച്ച സ്വാബ്‌രീനെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ ബഹ്‌റൈന്‍ മിലിട്ടറി ആശുപത്രിയിലാണ് ചികിത്സ നേടിയിരുന്നത്. വിദേശത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പിതാവ് പിന്നീട് ബഹ്‌റൈന്‍ രാജാവിന്റെ സഹായം തേടിയിരുന്നു. അടുത്തിടെ ആരോഗ്യനില വഷളായ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.