യാമ്പു- മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ എന്ന അബൂക്ക (54) യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ വൈകിട്ട് യാമ്പുവിലെ ടോപ്പ് സെന്ററിനടുത്തുള്ള വത്വനീ ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന അബുവിനെ നെഞ്ചുവേദനയെ തുടർന്ന് സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. രണ്ടര പതിറ്റാണ്ടായി യാമ്പുവിൽ ജോലി ചെയ്യുകയായിരുന്നു. പരേതനായ തായത്ത് പീടിയേക്കൽ മമ്മുവാണ് പിതാവ്. മാതാവ് പരേതയായ കുഞ്ഞിപ്പാത്തു എന്ന ഉമ്മ. ഭാര്യ : ആരിഫ . മക്കൾ : ആസിർ സഹൽ , ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് യാമ്പുവിൽ തന്നെ മറവു ചെയ്യും.