പെണ്‍വാണിഭം: ടാന്‍സാനിയന്‍ യുവതി പിടിയില്‍; സുഹൃത്തിനെ തിരയുന്നു

ഹൈദരാബാദ്- ഹൈദരബാദില്‍  പെണ്‍വാണിഭം നടത്തിവന്ന ടാന്‍സാനിയന്‍ യുവതി പിടിയില്‍. ടാന്‍സാനിയ ദാറുസ്സലാം സ്വദേശിനി റമദാനി ഉസങ്ക സാബിയ ബയോനിയെ (30) യാണ് നെരേദ് മെട്ടില്‍ അറസ്റ്റിലായത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് യുവതി പിടിയിലായത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് രണ്ട് ടാന്‍സാനിയന്‍ യുവതികളെ പോലീസ് രക്ഷപ്പെടുത്തി.
ബയോനിയുടെ സുഹൃത്ത് എഡ്വേര്‍ഡിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.  ഇരുവരു ചേര്‍ന്ന് ടാന്‍സാനിയന്‍ യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റിരുന്നതായും പറയുന്നു. യുവതികളെ പെണ്‍വാണിഭത്തിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ്.

 

Latest News