ദുര്‍മന്ത്രവാദമാരോപിച്ച് നാല് പേരെ  കഴുത്തറുത്ത് കൊലപ്പെടുത്തി 

കൊല്‍ക്കത്ത- ജാര്‍ഖണ്ഡ് ഗുംലയില്‍ ദുര്‍മന്ത്രവാദമാരോപിച്ച് നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. രണ്ടു സ്ത്രീകള്‍ അടക്കം നാലു പേരെയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം.
സ്ത്രീകള്‍ ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച ഇവരുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ അക്രമികള്‍ നാല്
പേരെയും വലിച്ചിഴച്ച് മറ്റൊരു വീട്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നാല്
പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.അക്രമികളില്‍ മുഖംമൂടി ധരിച്ചവരും ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. കൊലപാതകികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Latest News