Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ആരാധനാലയങ്ങളുടെ നടത്തിപ്പിന് പുതിയ നിയമം വരുന്നു

അബുദാബി- യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയമം അന്തിമ ഘട്ടത്തില്‍. സഹിഷ്ണുതാ വര്‍ഷത്തില്‍ യു.എ.ഇയുടെ സൗഹാര്‍ദ, സഹിഷ്ണുതാ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിലുള്ള നിയമനിര്‍മാണത്തിന് രാജ്യം ഒരുങ്ങുന്നത്. ആരാധനാലയങ്ങളുടെ നിലവാരവും മറ്റ് അവസ്ഥകളും മെച്ചപ്പെടുത്തുന്നതിനായാണ് നിയമം.
സഹിഷ്ണുതാവര്‍ഷത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1400 ലധികം പരിപാടികളാണ് യു.എ.ഇ നടപ്പാക്കിയത്. വിവിധ രാജ്യങ്ങളുടെ എംബസികളുടെ നേതൃത്വത്തിലും പരിപാടികള്‍ നടന്നു.

 

Latest News