ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചൈനയില്‍

ബീജിംഗ്- അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനയിലെത്തി.
ബീജിംഗ് രാജ്യാന്തര വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഭരണ, സൈനിക മേധാവികളടക്കം വലിയൊരു ഔദ്യോഗിക പ്രതിനിധി സംഘം ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ് അടക്കം ചൈനീസ് നേതാക്കളുമായി ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തും. ചൈനയുമായി സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതാണ് മുഖ്യ ചര്‍ച്ചാവിഷയം. 60 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈന.

 

Latest News