ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു വാഹനാപകടത്തില്‍ പരിക്ക്

 

കണ്ണൂര്‍- ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ കതിരൂര്‍ ആറാംമൈലിലാലിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന വത്സന്‍ തില്ലങ്കേരിക്കും, ഡ്രൈവര്‍ രഞ്ജിത്ത്, ഗണ്‍മാന്‍ അരുണ്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വത്സന്‍ തില്ലങ്കേരിയുടെ തലക്കും നട്ടെല്ലിനും ക്ഷതമേറ്റതിനാല്‍ ന്യൂറോ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പുലര്‍ച്ചെയുള്ള ജനശതാബ്ദി എക്‌സ്പ്രസ്സിനു പോകാനായി തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹൈവേ പട്രോളിംഗ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്.

 

Latest News