Sorry, you need to enable JavaScript to visit this website.

സൗദിയില്‍ എതിർദിശയിൽ  വാഹനമോടിച്ചാൽ ആറായിരം റിയാൽ പിഴ

റിയാദ് - എതിർദിശയിൽ വാഹനമോടിക്കുന്നവർക്ക് ആറായിരം റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലും മക്കയിലും തബൂക്കിലും അൽഉലയിലും എതിർദിശയിൽ വാഹനങ്ങളോടിച്ച് സൗദി വനിത അടക്കം അഞ്ചു പേർ ട്രാഫിക് പോലീസിന്റെ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എതിർദിശയിൽ വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്. എതിർദിശയിൽ വാഹനമോടിക്കുന്നത് എല്ലാവരുടെയും ജീവൻ അപകടത്തിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 

 

Latest News