ഇറാന്‍ റാഞ്ചിയ കപ്പലില്‍ ക്യാപ്റ്റനടക്കം 18 ഇന്ത്യക്കാര്‍

ദുബായ്- ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യതകള്‍ മൂര്‍ഛിപ്പിച്ച് ഹുര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വിപ്ലവഗാര്‍ഡുകള്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറില്‍ ക്യാപ്റ്റനുള്‍പ്പെടെ 18 ജീവനക്കാര്‍ ഇന്ത്യക്കാര്‍. ഇവരുടെ മോചനത്തിനായി ടെഹ്‌റാനുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതിലാണ് ഞങ്ങളുടെ മുന്‍ഗണന. ഇതിനായി ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
18 ഇന്ത്യക്കാര്‍ അടക്കം 23 പേരാണ് സ്റ്റെന ഇംപെറോ എന്ന കപ്പലിലുണ്ടായിരുന്നത്. റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ തുടങ്ങിയ രാജ്യക്കാരാണ് മറ്റുള്ളവര്‍. ഹുര്‍മുസ് വഴിയുള്ള യാത്ര ഒഴിവാക്കാന്‍ ബ്രിട്ടീഷ് കപ്പലുകള്‍ക്ക് ലണ്ടന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയിലെ ജുബൈല്‍ തുറമുഖത്തേക്ക് നീങ്ങുകയായിരുന്നു കപ്പലെന്നാണ് വിവരം.

 

Latest News