സൗദിയിൽ യു എസ് സൈനിക താവളത്തിന് സൽമാൻ രാജാവിന്റെ അനുമതി

റിയാദ്- സൗദിയിൽ അമേരിക്കൻ സൈനിക താവളത്തിന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അംഗീകാരം നൽകി. മേഖലയിലെ ഭീഷണികളെ നേരിടുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സൈനിക താവളം അനുവദിച്ചത്. മേഖലയുടെ സുരക്ഷക്കായി പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Latest News