മഹാരാഷ്‌ട്രയിൽ വാഹനാപകടത്തിൽ 9 വിദ്യാർത്ഥികൾ മരിച്ചു

മുംബൈ- മഹാരാഷ്‌ട്രയിലെ പൂനെ-സോലാപൂർ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ഒൻപത് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. പൂനെയിലെ യവാത്ത് വില്ലേജിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ട വിദ്യാർത്ഥികൾ. അടുത്ത പ്രദേശത്ത് സന്ദർശനത്തിനായി പുറപ്പെട്ട വിദ്യാർത്ഥികൾ പൂനെയിലേക്ക് തിരിച്ചു വരവെ ട്രക്കുമായി കൂട്ടിയിച്ചാണ് അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ട്രക്കുമായി കൂട്ടിയിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. 

Latest News