യു.പിയിലെ ജീവനക്കാര്‍ക്ക്  ഇനി അര ഗ്ലാസ് വെള്ളം 

ലഖ്‌നൗ- വെള്ളം പാഴാക്കുന്നത് തടയാന്‍ പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അര ഗ്ലാസ് വെള്ളം മാത്രമേ ലഭിക്കൂ. കൂടുതല്‍ വെള്ളം വേണമെങ്കില്‍ വീണ്ടും ലഭിക്കും.
ആദ്യമേ ഒരു ഗ്ലാസ് വെള്ളം നല്‍കുമ്പോള്‍ അത് പാഴാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.
ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നിയമസഭാ സ്പീക്കര്‍ നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. 
പകുതിയിലേറെയും വെള്ളം കുടിക്കാതെ പഴാക്കുകയാണെന്നും അത് തടയാനാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest News