ശൈഖ് മുഹമ്മദ് ചൈന സന്ദര്‍ശിക്കുന്നു

അബുദാബി - അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കും. വ്യത്യസ്ത മേഖലകളില്‍ യു.എ.ഇയും ചൈനയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങളും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ശൈഖ് മുഹമ്മദും നടത്തുന്ന കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്യും. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കമുള്ള ഉന്നതതല സംഘം ചൈനീസ് സന്ദര്‍ശനത്തിനിടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ അനുഗമിക്കും. ഏപ്രിലില്‍ നടന്ന ബെല്‍ജിംഗ്‌സ് ബെല്‍റ്റ് ആന്റ് റോഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ചൈന സന്ദര്‍ശിച്ചിരുന്നു.

 

Latest News