Sorry, you need to enable JavaScript to visit this website.

മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ചില ഭക്ഷണങ്ങൾ

മാനസിക പിരിമുറുക്കം കുറയ്ക്കാൻ പല പരിഹാര മാർഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. യോഗ, സംഗീതം, യാത്ര തുടങ്ങി പലതും. എന്നാൽ ചില പ്രത്യേക തരം ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും മാനസിക പിരിമുറുക്കത്തിൽ നിന്നു രക്ഷ നേടാം എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തം. മാനസിക സമ്മർദം കുറയ്ക്കാൻ പ്രധാനമായും അഞ്ച് വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയത്രേ.

കശുവണ്ടിപ്പരിപ്പ് 
ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട് കശുവണ്ടിപ്പരിപ്പിൽ. ഇതു നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായകമാണ്. അനാവശ്യമായ ഉൽക്കണ്ഠ അകറ്റുന്നതിന് ഉപകരിക്കുന്നു.

സ്‌ട്രോബെറി 
സ്‌ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഇതിനു സാധിക്കുന്നു.

ചോക്ക്‌ലേറ്റ് 
മനസ്സിൽ പോസിറ്റീവ് എനർജി നൽകാൻ ചോക്ക്‌ലേറ്റിനു കഴിയും. വളരെ മാനസിക സമ്മർദം തോന്നുന്ന സമയത്ത് ഇടയ്‌ക്കൊക്കെ ഒരു ചോക്ക്‌ലേറ്റ് ഡ്രിങ്ക് പരീക്ഷിക്കാം.

ഗ്രീൻ ടീ 
 ശരീരത്തിന് ഒരുപാടു ഗുണങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. മനസ്സിനും ഗ്രീൻ ടീ ഉത്തമമാണ്. ഇതു നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടുതൽ ഉണർവോടെ ചിന്തിക്കാനും പെരുമാറാനും സാധിക്കുന്നു

 

Latest News