Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരളിനു കാവലേകാൻ...

കരൾ രോഗത്തെക്കുറിച്ച് പലർക്കും അറിവില്ല. മാത്രമല്ല, സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ ആരും ശ്രദ്ധിക്കാറില്ല എന്നതാണ് കാര്യം. എന്നാൽ പലപ്പോഴും ഈ നിശ്ശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങളാണ് ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. 
പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങൾ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. എന്നാൽ ഇനി മുതൽ ഇത്തരം ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്, അവ എന്തൊക്കെയെന്ന് നോക്കാം. 
ഛർദിക്കുന്നതും ഛർദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരൾ പ്രവർത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്. എന്നാൽ എല്ലാ തരത്തിലുള്ള ഛർദികളും ഗുരുതരമല്ല. രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും കരൾ രോഗത്തിന്റെ തന്നെ പ്രശ്‌നങ്ങളായിരിക്കാം. എന്നാൽ രക്തമുണ്ടാകാനുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം ഡോക്ടറെ സമീപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
തടി കുറയ്ക്കാൻ കഷ്ടപ്പെടാതെ തന്നെ തടി കുറയുന്നത് ഇത്തരത്തിൽ പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് തന്നെ യാതൊരു വിധ കാരണവുമില്ലാതെ തടി കുറയുന്നത് അൽപം ശ്രദ്ധിക്കേണ്ട സംഗതിയാണ്. ചർമത്തിലെ നിറം മാറ്റവും ശ്രദ്ധിക്കുക. ചർമത്തിന് മഞ്ഞ നിറം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിൽ കരൾ പ്രവർത്തന ക്ഷമമല്ലെന്നതാണ് സത്യം.
ഇടയ്ക്കിടയ്ക്കുള്ള പനിയാണ് മറ്റൊന്ന്. ഇതും കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പനിയുടെ മരുന്ന് കഴിക്കാതെ വിദഗ്ധ ചികിത്സ തേടുക.
സാധാരണ എല്ലാവരുടേയും മുടി കൊഴിയും. എന്നാൽ അനുവദനീയമായതിൽ കൂടുതൽ മുടി കൊഴിയുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.
കൈകാലുകളിലുണ്ടാകുന്ന നീരും ശ്രദ്ധിക്കാം. അധിക നേരം ഇരുന്നാലും യാത്ര ചെയ്താലും കാണുന്ന ഇത്തരം നീര് അൽപം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.
ഓർമ ശക്തിക്കും കാര്യമായ പ്രശ്‌നമുണ്ടെങ്കിൽ ഡോക്ടറെ ഉടൻ സമീപിക്കുക. ഇത് പലപ്പോഴും കരൾ രോഗബാധിതനാണ് എന്നതിന്റെ ലക്ഷണമാണ്. 

Latest News