Sorry, you need to enable JavaScript to visit this website.

2000 രൂപ ഭർത്താവ് നൽകിയില്ല; പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം യുവതി തീ കൊളുത്തി മരിച്ചു

ഗാസിയാബാദ്- ആവശ്യപ്പെട്ട പണം ഭർത്താവ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ  യുവതി കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്‌തു. രണ്ടു മക്കളുടെയും തന്റെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനുള്ള ശ്രമത്തിനിടെ ഒരു കുട്ടി റൂമിൽ നിന്നും ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ മുപ്പതുകാരിയായ യുവതിയും രണ്ടു വയസുകാരിയും മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മുറാദ് നഗറിലാണ് സംഭവം. ഭർത്താവിനോട് രണ്ടായിരം രൂപ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭർത്താവ് ഇത് നിരസിക്കുകയും ഇതേ തുടർന്നു ഇരുവരും തമ്മിൽ വഴക്കിടുകയും ചെയ്‌തു. ഇതിനിടെ ഭർത്താവ് ഇവരെ അടിക്കുകയും ചെയ്‌തു. പിന്നീട് ഭർത്താവ് പുറത്തു പോയ സമയത്താണ് യുവതി കുട്ടികളെയുമെടുത്ത് ആത്മഹത്യ ചെയ്‌തത്‌. 
     രണ്ടു വയസുകാരിയെയും അഞ്ചു വയസുകാരനെയും മുറിയിലാക്കി കതകടച്ചു മൂവരുടെയും ദേഹത്ത് യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ അഞ്ചു വയസുകാരന്  പെട്ടെന്ന് വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ ഓടി രക്ഷപ്പെട്ടു. യുവതിയും രണ്ടു വയസുകാരിയും തീ പടർന്നു മരിക്കുകയുമായിരുന്നുവെന്ന് റൂറൽ പോലീസ് സൂപ്രണ്ട് നീരജ് കുമാർ ജാദുവാൻ പറഞ്ഞു. യുവതിയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Latest News