ജിദ്ദ- ഈ വർഷത്തെ ഹജ് സേവനത്തിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 1400 വളണ്ടിയർമാരെ സേവനത്തിനയക്കും ഇതിൽ 200 പേർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്രാ, അസം, ദൽഹി, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളായിരിക്കും.
സൗദി കെ.എം.സി സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണ്യഭൂമിയിൽ ഹാജിമാർക്കായി നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ജിദ്ദയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ഈ മാസം 26 ന് മൂന്ന് ബാച്ചുകളായി തിരിച്ച് സെൻട്രൽ കമ്മിറ്റി പരിശീലനം നൽകും. ഓഗസ്റ്റ് രണ്ടിന് 1400 വോളന്റിയർമാർക്കും ഒന്നിച്ച് പരിശീലനം നൽകും. പരിശീലനത്തിനായി നാട്ടിൽ നിന്ന് പ്രമുഖരെ കൊണ്ടുവരും.
വളണ്ടിയർ കോർഡിനേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 150 അംഗങ്ങൾ അടങ്ങുന്ന 15 ഉപസമിതികൾ പ്രവർത്തിച്ച് വരികയാണ്. ജിദ്ദ കെഎം.സി.സി ആസ്ഥാനം കേന്ദ്രീകരിച്ച് ഒന്നര മാസമായി രജിട്രേഷനും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. വെള്ളിയാഴ്ചകളിൽ ഹറം പരിസരത്ത് സേവനത്തിന് പ്രത്യേക ബാച്ചിനെ അയക്കും. മക്ക കെഎം.സി.സിയുമായി ചേർന്നാണ് ഫ്രൈഡേ ബാച്ച് പ്രവർത്തിക്കുക ഹാജിമാർ തിരിച്ചൂ പോവുമ്പോൾ ജിദ്ദ വിമാനത്താവളത്തിൽ എയർപോർട്ട് മിഷൻ സേവനത്തിനുണ്ടാവും
ജനറൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളത്തിന്റെ നേതൃത്വത്തിൽ ഒൻപത് ക്യാപ്റ്റൻമാരും ജനറൽ കോഡിനേറ്റർ മുസ്തഫ ചെമ്പന്റെ നേതൃത്വത്തിൽ ഒൻപത് കോഡിനേറ്റർമാരുമാണ്
ജിദ്ദയിലെ വളണ്ടിയർ ടീമിന് നേതൃത്വം നൽകുക. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന മെഡിക്കൽ വിംഗിന് ആംബുലൻസ് സൗകര്യങ്ങളോട് കൂടിയ സന്നാഹങ്ങളുണ്ടവും. ഹജ് സെൽ ഉപസമിതികളുടെ സംയുക്ത യോഗം മുൻ കെ.എം.സി സി നേതാവ് ഇ.പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കെ, വി.പി.മുസ്തഫ, സി.കെ.റസാഖ് മാസ്റ്റർ, വി.പി.അബ്ദു റഹ്മാൻ, സി.കെ.അബദു റഹ്മാൻ, നാസർ വെളിയംകോട്, ഉമ്മർ അരിപ്രാമ്പ്ര, മജീദ് പുകയൂർ, ഇസ്മായിൽ മുണ്ടക്കുളം, എ.കെ.ബാവ, ഇസ്ഹാഖ് പുണ്ടോളി, നാസർ മച്ചിങ്ങൽ, സി.സി.കരീം,അസീസ് കോട്ടോ പാടം, ഗഫൂർ പട്ടിക്കാട്, ശിഹാബ് താമരകുളം, നിസാർ മടവൂർ, മുസ്തഫ ചെമ്പൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു.