അബഹ - അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി രണ്ടു കൊലക്കേസ് പ്രതികൾക്ക് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാപ്പ് നൽകി. കൊലക്കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്കാണ് ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൂടെ വാൾ തലപ്പിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത്. തംനിയയിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ നടത്തിയ മധ്യസ്ഥ ചർച്ചകൾ വിജയിക്കുകയായിരുന്നു. സ്വന്തം മകനെ കൊലപ്പെടുത്തിയ പ്രതിക്ക് സൗദി പൗരൻ സഈദ് ബിൻ മുഹമ്മദ് ബിൻ മർഇ അൽഖഹ്താനിയും സൗദി പൗരൻ ജാബിർ ബിൻ മൂസ ബിൻ ജാബിർ അൽഖഹ്താനിയുടെ ഘാതകന് ജാബിറിന്റെ മക്കളുമാണ് മാപ്പ് നൽകിയത്.