യു.എ.ഇയില്‍ ദീര്‍ഘകാല സന്ദര്‍ശക വിസയും

അബുദാബി- യു.എ.ഇയിലേക്ക് ആറുമാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസ ഇനി ലഭിക്കും. മറ്റൊരു ആറു മാസത്തേക്ക് ഈ വിസ പുതുക്കാനുമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- ചാനലുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഇത് ലഭ്യമാകുകയെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ് വക്താവ് അറിയിച്ചു.
നിക്ഷേപകര്‍, സംരംഭകര്‍, പ്രതിഭാശേഷിയുള്ള പ്രൊഫഷനലുകള്‍, മികച്ച വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്ക് ആറു മാസ സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം.
യു.എ.ഇയിലെത്തി ദീര്‍ഘകാല താമസ വിസകള്‍ സ്വന്തമാക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും യു.എ.ഇ പ്രാദേശിക വിപണിയെക്കുറിച്ച് പഠിക്കാനും സന്ദര്‍ശകര്‍ക്ക് ദീര്‍ഘകാല സന്ദര്‍ശക വിസ സഹായകമാവുമെന്നാണ് പ്രതീക്ഷ.

 

Latest News