ചെങ്ങന്നൂര്‍ സ്വദേശി ഒമാനില്‍ അപകടത്തില്‍ മരിച്ചു

മസ്‌കത്ത്- ആറ് മാസം മുമ്പ് മാത്രം ജോലിക്കെത്തിയ മലയാളി ഒമാനിലെ സലാലയില്‍ ഹോട്ടലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് മരിച്ചു. ചെങ്ങന്നൂര്‍ കിഴക്കേനട കൊട്ടാരത്തില്‍ ഗിരീഷ്‌കുമാര്‍ ശിവന്‍കുട്ടി (38)യാണ് മരിച്ചത്. ഇലക്ട്രീഷ്യനായ ഗിരീഷിനു ജൂണ്‍ 28ന് ആണ് അപകടമുണ്ടായതെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ച രാവിലെ മരിച്ചെന്നുമാണ് വിവരം. അന്തരിച്ച ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ ഗുരു ചെങ്ങന്നൂര്‍ ശിവന്‍കുട്ടിയുടെ മകനാണ്. അമ്മ  ശാന്തമ്മ. ഭാര്യ: സൗമ്യ. മകന്‍ ശിവഹരി. സഹോദരങ്ങള്‍: സുരേഷ്‌കുമാര്‍, രാജേഷ്‌കുമാര്‍. എറണാകുളത്തു ജോലി ചെയ്തിരുന്ന ഗിരീഷ് ആറ് മാസം മുന്‍പാണ് സലാലയിലെത്തിയത്.  മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ നടപടിക്രമങ്ങള്‍ തുടരുകയാണ്.

 

Latest News