Sorry, you need to enable JavaScript to visit this website.

ബ്രിട്ടന്റെ മൂന്നാം യുദ്ധ കപ്പലും ഗൾഫിലേക്ക്; ഇറാനെതിരെയുള്ള നീക്കമല്ലെന്ന് വിശദീകരണം

ലണ്ടൻ- ഗൾഫ് മേഖലയിലേക്ക് മൂന്നാം യുദ്ധ കപ്പലും അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. യുദ്ധക്കപ്പലിനു പുറമെ ഒരു നേവി ടാങ്കറും മേഖലയിലേക്ക് അയക്കുമെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇറാനുമായുള്ള ഏറ്റുമുട്ടലിനല്ലെന്നും ഇറാൻ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എച്ച് എം എസ് ഡങ്കൻ എന്ന യുദ്ധ കപ്പലാണ് മേഖലയിലേക്ക് വരുന്നത്. തുടർച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം ബ്രിട്ടൻ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പൽ അയക്കുന്നത്.  നിലവിൽ എച്ച് എം എസ് മോൺട്രോസ് എന്ന യുദ്ധ കപ്പൽ മേഖലയിലുണ്ട്. ഈ വർഷം തന്നെ എച്ച് എം എസ് കെന്റ് എന്ന യുദ്ധ കപ്പലും മേഖയിലേക്ക് വരുമെന്നാണ് ബ്രിട്ടൻ അറിയിച്ചത്.

Latest News