എയര്‍ ഇന്ത്യ യു.എ.ഇയിലേക്ക് 40 കിലോ ബാഗേജ് നല്‍കും

ദുബായ്- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് പറക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി എയര്‍ ഇന്ത്യ 40 കിലോഗ്രാമായി കൂട്ടി. 10 കിലോയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.ചൊവ്വാഴ്ച മുതല്‍ ഇഷ്യൂ ചെയ്ത ടിക്കറ്റുകളില്‍ ഇത് പ്രാബല്യത്തില്‍ വന്നതായി എയര്‍ ഇന്ത് ചെയര്‍മാന്‍ അശ്വിനി ലൊഹാനി പറഞ്ഞു.
ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തിലാണ് ലൊഹാനി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലമായുള്ള യാത്രക്കാരുടെ ആവശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ക്ലബിലായിരുന്നു സ്വീകരണ പരിപാടി.
40 കിലോ ചെക്ക് ഇന്‍ ബാഗോജ് കൂടാതെ എഴ് കിലോ ഹാന്‍ഡ് ലഗേജും കരുതാം. ഇന്‍ഡോര്‍-ദുബായ്, കൊല്‍ക്കൊത്ത-ദുബായ് നേരിട്ടുള്ള സര്‍വീസുകളുടെ ഉദ്ഘാടനത്തിനാണ് ലൊഹാനി ദുബായില്‍ എത്തിയത്.

 

Latest News