ആന്തൂർ ആത്മഹത്യ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിൽ, മറ്റു കാരണങ്ങളില്ല-പോലീസ്

കണ്ണൂർ- ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുടെ കാരണം കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമമാണെന്ന് ഡിവൈ.എസ്.പി. കൃഷ്ണദാസ്. ആത്മഹത്യക്കുള്ള മറ്റൊരു കാരണവും ഇതേവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞതായി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അന്വേഷണസംഘത്തിന്റെ അറിവിൽപ്പെട്ടതല്ലെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി. സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സാജന്റെ ഭാര്യ ബീനയുടെ പേരിൽ അപവാദപ്രചരണമാണ് നടത്തിയിരുന്നത്. സി.പി.എം മുഖപത്രം ദേശാഭിമാനിയും അപവാദപ്രചാരണം നടത്തിയിരുന്നു. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബീന വ്യക്തമാക്കി.
 

Latest News