കുവൈത്ത് യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ തീപ്പിടുത്തം

കുവൈത്ത് സിറ്റി- കുവൈത്ത് യൂനിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് സയന്‍സ് കെട്ടിടത്തില്‍ അഗ്നിബാധ. സംഭവം അറിഞ്ഞയുടന്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ വ്യാപിക്കുന്നത് തടയാതെ തീ നിയന്ത്രിക്കാന്‍ അഗ്നി രക്ഷാ സേനക്ക് സാധിച്ചതായി കുന റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും പരിക്കോ ജീവാപായമോ ഇല്ല, തീപ്പിടുത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

Latest News