യു.എ.ഇയില്‍ കുട്ടികള്‍ക്ക് സൗജന്യവിസ തുടങ്ങി

ദുബായ്- പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിസ അനുവദിക്കുന്ന പദ്ധതിക്ക് യു.എ.ഇ തുടക്കം കുറിച്ചു. മാതാപിതാക്കളോടൊപ്പമെത്തുന്ന കുട്ടികള്‍ക്കാണ് സൗജന്യ വിസ നല്‍കുക.
യു.എ.ഇ സന്ദര്‍ശിക്കാനെത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി വിസക്ക് ഫീസ് നല്‍കേണ്ടതില്ല. യു.എ.ഇയിലെ ടൂറിസം ശക്തിപ്പെടാന്‍ ഇത് ഉപകരിക്കുമെന്ന് അധികൃതര്‍ പ്രത്യാശിച്ചു.
ജൂലൈ 15 നും സെപ്റ്റംബര്‍ 15 നുമിടക്കാണ് ഈ ആനുകൂല്യം.

 

Latest News